അഹമ്മദാബാദ്: ഗുജറാത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട്ടിൽ അത്താഴത്തിന് എത്തുമെന്ന വാക്ക് പാലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഓട്ടോ ഡ്രൈവറായ വിക്രം ദന്താനിയുടെ വീട്ടിൽ അത്താഴത്തിനായി അദ്ദേഹം എത്തി. സംഭവത്തിന്റെ ചിത്രങ്ങൾ ആം ആദ്മി പാർട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഗുജറാത്തിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട് സന്ദർശിക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തുവെന്ന് പാർട്ടി ട്വീറ്റ് ചെയ്തു. കെജ്രിവാൾ ഒരു സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചതെന്ന് എഎപി ട്വീറ്റ് ചെയ്തു. അതേസമയം, ഗുജറാത്ത് പൊലീസുമായി ഏറ്റുമുട്ടിയാണ് കെജ്രിവാൾ ഓട്ടോറിക്ഷ ഡ്രൈവറുടെ വീട്ടിലെത്തിയത്. അഹമ്മദാബാദിലെ ഇയാളുടെ വീട്ടിലേക്ക് പോകുകയായിരുന്ന കെജ്രിവാളിനെ പൊലീസ് തടയുകയായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് തടഞ്ഞത്.
Trending
- ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കൾതമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് തലയിൽ വെട്ടേറ്റു
- സർഗയുടെ കാനം രാജേന്ദ്രൻ സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്
- അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2025 കമ്മിറ്റി നിലവിൽ വന്നു
- പ്രിയങ്ക വയനാട്ടില്‍ കോണ്‍ഗ്രസ് ബൂത്ത് നേതാക്കളെ കാണും
- എയര്‍ ഇന്ത്യ- സിയാല്‍ ചര്‍ച്ച വിജയം; ലണ്ടന്‍ സര്‍വീസ് നിര്‍ത്തില്ല
- ബഹ്റൈന്‍ നിയമമന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ നിരോധിത ട്രോളിംഗ് വലകള്‍ ഉപയോഗിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍
- അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം അമൃത്സറിലിറങ്ങി