മനാമ: “സത്യം-സഹിഷ്ണുത-സമർപ്പണം” എന്ന മുദ്രാവാക്യമുയർത്തി കെസിഎഫ് ഫൗണ്ടേഷൻ ദിനത്തോടനുബന്ധിച്ച് വൈവിധ്യ പരിപാടികൾ നടത്താൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി കെസിഎഫ് ബഹ്റൈൻ സൽമാനിയ മെഡിക്കൽ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് അബ്ദുൽ ഖാദർ സഖാഫി ഉസ്താദിന്റെ ദുആയോട് കൂടി ആരംഭിച്ച ക്യാമ്പിലേക്ക് കെസിഎഫ് പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഒട്ടനവധി പേര് രക്തദാനം ചെയ്തു.
കെസിഎഫ് ബഹ്റൈൻ ദേശീയ സമിതി അധ്യക്ഷൻ വിറ്റൽ ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. കെസിഎഫ് ബഹ്റൈൻ റിലീഫ് വിങ് നേതാക്കളായ കരീം ഉച്ചിൽ, ഹനീഫ് ജി കെ, മജിദ് സുഹ്രി എന്നിവർ ക്യാമ്പിന്റെ നേതൃത്വം നൽകി. കെസിഎഫ് ബഹ്റൈൻ സൗത്ത് സോണ് ഓർഗനൈസേഷണൽ വിങ് സെക്രട്ടറി ഷാഫി കമ്പലബെട്ടുവിന്റെ നേതൃത്വത്തിലുള്ള ക്യാമ്പ് കോവിഡിന്റെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായ അച്ചടക്കം പാലിച്ചതിനും സൽമാനിയ മെഡിക്കൽ സെന്റർ അധികൃതർ സംഘാടകരെ പ്രശംസിച്ചു.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-13-feb-2021/
ക്യാമ്പർമാർക്ക് വാഹന സൗകര്യവും രാവിലെ ലഘുഭക്ഷണങ്ങളും പാനീയങ്ങളും വിതരണം ചെയ്തു. രക്തദാതാക്കൾക്ക് കെസിഎഫ് ബഹ്റൈൻ അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി. ക്യാമ്പിൽ കെസിഎഫ് ബഹ്റൈൻ ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ഹാരിസ് സമ്പ്യാ, ഡെപ്യൂട്ടി ട്രഷറർ സൂഫി പയാംബച്ചൽ, സംഘാടക സമിതി പ്രസിഡന്റ് കലന്ദർ മുസ്ലിയാർ കക്യപദവു, സെക്രട്ടറി സമദ് ഉജിറെബെട്ടു, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അഷ്റഫ് രെഞ്ഞാടി പബ്ലിക്കേഷൻ ഡിവിഷൻ സെക്രട്ടറി തൗഫിക് ബെൽതങ്ങടി തുടങ്ങിയവർ പങ്കെടുത്തു.