ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.KCA അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ KCA ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു.KCA പ്രസിഡന്റ് ജെയിംസ് ജോൺ ഇന്ത്യൻ ദേശിയ പതാക ഉയർത്തി.തുടർന്ന് KCA അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു.KCA പ്രസിഡന്റ് ജെയിംസ് ജോൺ റിപ്പബ്ലിക് ദിന സന്ദേശം നൽകി.ലോകത്തിലെ തന്നെ മഹത്തരമായ ഭരണഘടന ആയാണ് ഇന്ത്യ യുടേതെന്നുംസ്വതന്ത്ര ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ നാം എന്നും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം സന്ദേശത്തിലൂടെ ഓർമിപ്പിച്ചു.
കെ സി എ വൈസ് പ്രസിഡന്റ് ലിയോ ജോസഫ്, മെമ്പർഷിപ് സെക്രട്ടറി സേവി മാത്തുണ്ണി, ട്രെഷറർ നവീൻ എബ്രഹാം, അസിസ്റ്റന്റ് ട്രഷറർ നിക്സൺ വർഗീസ്, ഇന്റെർണൽ ആഡിറ്റർ രാജു പി ജോസഫ്, മുൻ പ്രസിഡന്റുമാർ ആയിരുന്ന വർഗീസ് കാരക്കൽ, റോയ് സി ആന്റണി, ലേഡീസ് വിംഗ് പ്രതിനിധി സിമി ലിയോ, സീനിയർ അംഗങ്ങളായ കെ എം തോമസ്, സിബി കൈതാരത്ത്, റോയ് ജോസഫ്, സാമൂഹ്യ പ്രവർത്തകരായ സയിദ് ഹനീഫ്, മൊഹമ്മദ് യൂസഫ് എന്നിവരും കെ സി എ അംഗങ്ങളും കുടുംബാംഗങ്ങളും മറ്റു അതിഥികളും ചടങ്ങിൽ സംബന്ധിച്ചു.