മനാമ: കേരള കാത്തോലിക് അസോസിയേഷൻ നടത്തിയ കെസിഎ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശകരമായ ഫൈനലിൽ അബു സഖർ സി സി ടീമിനെ പരാജയപ്പെടുത്തി അബു സാദ് ഇലക്ട്രോണിക്സ് ടീം വിജയികളായി. ഒരു മാസത്തോളം നീണ്ടു നിന്ന ടൂർണമെന്റിൽ ലീഗ് അടിസ്ഥാനത്തിൽ 32 ഓളം ടീമുകൾ പങ്കെടുത്തു.
മാൻ ഓഫ് ദി സീരീസ് ആയി ഫൈസൽ നസീറും (അബു സാദ് ഇലക്ട്രോണിക്സ് ടീം), മാൻ ഓഫ് ദി മാച്ച് ഫൈനൽ ആയി സക്കിബ് മാലിക്കും (അബു സാദ് ഇലക്ട്രോണിക്സ് ടീം), ബെസ്റ്റ് ബാട്സ്മാൻ ആയി ഫൈസൽ നസീറും,(അബു സാദ് ഇലക്ട്രോണിക്സ് ടീം) ബെസ്റ്റ് ബൗളർ ആയി നവീദുള്ളയും (അബു സാദ് ഇലക്ട്രോണിക്സ് ടീം) തെരഞ്ഞെടുക്കപ്പെട്ടു.
ഫൈനലിനോടൊപ്പം നടന്ന അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥി ഐ സി ആർ എഫ് അഡ്വൈസർ അരുൾ ദാസ് വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.
കെ സി എ പ്രസിഡന്റ് റോയ് സി ആന്റണി, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രെഷറർ അശോക് മാത്യു, വൈസ് പ്രസിഡന്റ് ജോഷി വിതയത്തിൽ, ജോയിന്റ് സെക്രട്ടറി ജിൻസൺ പുതുശ്ശേരി എന്നിവരും കെസി എ എക്സിക്യൂട്ടീവ് അംഗങ്ങളും കെസിഎ അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു.
സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേലിന്റെ നേതൃത്വത്തിൽ ടൂർണമെന്റ് കൺവീനർ ആന്റോ ജോസഫ്, ഇവന്റ് ചെയർമാൻ ഷിജുജോൺ എന്നിവർ അടങ്ങുന്ന ഓർഗാനൈസിങ് കമ്മിറ്റിയാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ജിതിൻ ജോസ്, രഞ്ജിത് തോമസ് എന്നിവർ ജോയിന്റ് കൺവീനർസും ജോയൽ ജോസ്, ജിൻസൺ പുതുശ്ശേരി, വിനോദ് ജോൺ, യസ്സർ അറഫാത്, ജിംഷാദ് എന്നിവർ ടൂർണമെന്റ് കോർഡിനേറ്റർസും ആയിരുന്നു.