മനാമ: ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. KCA അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ KCA ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. KCA പ്രസിഡന്റ് നിത്യൻ തോമസ് ഇന്ത്യൻ ദേശിയ പതാക ഉയർത്തി. തുടർന്ന് KCA അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു. KCA പ്രസിഡന്റ് നിത്യൻ തോമസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി.
സ്വതന്ത്ര ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ നാം എന്നും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം സന്ദേശത്തിലൂടെ ഓർമിപ്പിച്ചു.
കെ സി എ മെമ്പർഷിപ്പ് സെക്രട്ടറി ജോയൽ ജോസ്, അസിസ്റ്റന്റ് ട്രഷറർ തോമസ് മാത്യു, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ,കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, മുൻ പ്രസിഡന്റ്റുമാരായിരുന്ന വർഗീസ് കാരക്കൽ, സേവി മാത്തുണ്ണി, ജെയിംസ് ജോൺ, റോയ് സി ആന്റണി എന്നിവരും മറ്റ് കെസിഎ അംഗങ്ങളും കുടുംബാംഗങ്ങളും വിശിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു.