മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ, കെ.സി.എ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്ക് വേണ്ടി കോവിഡ് പ്രോട്ടോകോൾ അനുസൃതമായി സ്പോർട്സ് മത്സരങ്ങൾ സംഘടിപ്പിച്ചു. സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ, കോർഡിനേറ്റഴ്സ് ആയ ക്രിസ്റ്റോ ജോസഫ്, ഷിജു ജോൺ, അലിൻ ജോഷി, ശീതൾ ജിയോ, ജോഷി വിതയത്തിൽ, മാജു ജോർജ്, എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. കാർഡ്സ്, ഷട്ടിൽ, വോളിബോൾ, ത്രോ ബോൾ ഉൾപ്പെടെയുള്ള ടൂർണ്ണമെന്റ്കളിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു.
ടൂർണമെന്റ് വിജയികൾ ഇവരാണ്.
കാർഡ്സ് ടൂർണമെന്റ്
- ഫസ്റ്റ് പ്രൈസ് -സേവി മാത്തുണ്ണി, ബൈജു എബ്രഹാം,ബാബു വർഗീസ്
- സെക്കൻഡ് പ്രൈസ്- ജയ്സൺ ജോസ്, സിബി ബാബു,ജോഷി അഗസ്തി
ത്രോ ബോൾ ടൂർണമെന്റ്
- ഫസ്റ്റ് പ്രൈസ്- ആലിൻ ജോഷി & ടീം
- സെക്കൻഡ് പ്രൈസ്- ശീതൾ & ടീം
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ഷട്ടിൽ ടൂർണ്ണമെന്റ്
1. മെൻസ് സിംഗിൾസ്
- ഫസ്റ്റ് പ്രൈസ് – നിത്യൻ തോമസ്
- സെക്കൻഡ് പ്രൈസ് – ലിജോ ജോസ്
2. ലേഡീസ് സിംഗിൾസ്
- ഫസ്റ്റ് പ്രൈസ് – ആലിൻ ജോഷി
- സെക്കൻഡ് പ്രൈസ് – സിമി നിക്സൺ
3. മെൻസ് ഡബിൾസ്
- ഫസ്റ്റ് പ്രൈസ് – ധനുഷ് & റോബിൻ ജോസഫ്
- സെക്കൻഡ് പ്രൈസ് – ലിയോ ജോസഫ് & ലിജോ ജോസ്
4. ലേഡീസ് ഡബിൾസ്
- ഫസ്റ്റ് പ്രൈസ് – അലിൻ ജോഷി& ക്രിസ്റ്റീന ബാബു
- സെക്കൻഡ് പ്രൈസ് – ആഷ്ന വർഗീസ് & ജാൻ പീറ്റർ
5. മിക്സഡ് ഡബിൾസ്
- ഫസ്റ്റ് പ്രൈസ്- ധനുഷ് & ആഷ്ന വർഗീസ്
- സെക്കൻഡ് പ്രൈസ് – ജയ്സൺ ജോസ് & സിമി നിക്സൺ
വോളിബോൾ ടൂർണമെന്റ്
- ഫസ്റ്റ് പ്രൈസ്- സുഭാഷ് &ടീം
- സെക്കൻഡ് പ്രൈസ്- റെയ്സൺ മാത്യു ആൻഡ് ടീം
വിജയികൾക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നുവെന്നു കെ.സി.എ അംഗങ്ങൾക്കായി കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു ഇനിയും സ്പോർട്സ് ടൂർണമെന്റുകൾ സംഘടിപ്പിക്കുമെന്നും പ്രസിഡണ്ട് റോയ് സി ആന്റണിയും, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.