മനാമ: കേരള കാത്തോലിക് അസോസിയേഷൻ സുവർണ ജുബിലീയുടെ ഭാഗമായി നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചുകൊണ്ട് നിർമ്മിച്ച ഗോൾഡൻ ജുബിലീ ചാരിറ്റി വില്ലയുടെ താക്കോൽ ദാന കർമ്മം ജനുവരി 16 ന് വൈകിട്ട് 3.30 ന് നടക്കും. ആന്റണി റോഷിന്റെയും, ഫ്രാൻസിസ് കൈതാരത്തിന്റെയും, കെ സിഎ ഭാരവാഹികളുടെയും അംഗങ്ങളുടെയും ശ്രമഫലമായാണ് ഭവനം യാഥാർഥ്യമായത്.
അങ്കമാലി തുറവൂർ ഗ്രാമ പഞ്ചായത്തിലെ ഒരു നിർധന കുടുംബത്തിന് ആണ് വീട് നൽകുന്നത്. അങ്കമാലി എംഎൽഎ റോജി എം ജോൺ വീടിന്റെ താക്കോൽ ദാന കർമ്മം നിർവഹിക്കും. കെസിഎ പ്രസിഡന്റ് റോയ് സി ആന്റണി, നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, വാതക്കാട് പാരിഷ് പ്രീസ്റ്റ് ഫാദർ റോക്കി കൊല്ലംകുടി, എന്നിവർ സംബന്ധിക്കും.