മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തോലിക് അസോസിയേഷന്റെ സുവർണ്ണ ജുബിലീയുടെ ഭാഗമായി രണ്ട് മാസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിലൂടെ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി, ജനുവരി 21ന് നിത്യൻ തോമസ് കൺവീനർ ആയി, ഓൺലൈൻ ആയി ചിത്ര രചന മത്സരങ്ങൾ സംഘടിപ്പിക്കും.

സാമൂഹിക പ്രതിബദ്ധത യുടെ ഭാഗമായി ജനുവരി 28ആം തീയതി മെഡിക്കൽ ക്യാമ്പും, ഫെബ്രുവരി 4ആം തീയതി ബ്ലഡ് ഡോണെഷൻ ക്യാമ്പും സംഘടിപ്പിക്കും. കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ വീട് നൽകും. ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി KCA ഗ്രാൻഡ്മാസ്റ്റർ ഇന്റർ നാഷണൽ ക്വിസ്യും ഓൺലൈൻ ആയി സംഘടിപ്പിക്കുന്നു.
=================================================================================
സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/GDF29CaKEQREh14pEVSIdN
സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്
http://bit.ly/SubToStarvisionNews
=================================================================================
ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 11 നു സോഫിറ്റൽ ഹോട്ടലിൽ വെച്ചു ചാരിറ്റി ബാങ്ക്റ്റ് സംഘടിപ്പിക്കും. ഫെബ്രുവരി 25നു നടക്കുന്ന ഗോൾഡബ് ജുബിലീഫിനാലെയിൽ കേന്ദ്ര സംസ്ഥാന മന്ത്രിമാരും, ബഹ്റൈൻ ഗവണ്മെന്റ് അധികാരികളും, സാമൂഹിക സാംസ്കാരിക കായിക മണ്ഡലങ്ങളിലെ പ്രമുഖരും, മത മേലദ്യക്ഷന്മാരും അതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫിനാലെയിൽ ബഹ്റൈൻ പ്രവാസ ഭൂമികയിലെ സമഗ്ര സംഭാവന നൽകിയ പ്രമുഖ വ്യക്തികളെ ആദരിക്കും. പ്രസ്തുത ചടങ്ങിൽ golden glimpses of KCA എന്ന പേരിൽ KCA യുടെ ചരിത്രവും അംഗങ്ങളുടെ ഡയറക്ടറിയും കലാപരമായ സൃഷ്ടികളും ഉൾപ്പെടുന്ന സുവനീർ പ്രകാശനം ചെയ്യും.
