മനാമ: കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവും എംഎൽഎ യും മുൻ മന്ത്രിയും ആയിരുന്ന സി.എഫ് തോമസിന്റെ വേർപാടിൽ കേരള കാത്തോലിക് അസോസിയേഷൻ അനുശോചിച്ചു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം, രാഷ്ട്രീയ പ്രവർത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അങ്ങേയറ്റം മാന്യത പുലർത്തിയിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണെന്നും കെസിഎ പ്രസിഡന്റ് റോയ് സി ആന്റണി അനുസ്മരിച്ചു. അദേഹത്തിന്റെ നിര്യാണം മൂലം കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കുമുള്ള ദു:ഖത്തിൽ പങ്കുചേരുന്നതായി കെസിഎ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.


