
ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച കലാ, സാംസ്കാരിക, സാഹിത്യ മേള കെ സി എ -ബി എഫ് സി ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ 2025″ന്റെ ഗ്രാൻഡ് ഫിനാലെ ഡിസംബർ 12നു കെ സി എ ഹാളിൽ വെച്ച് നടക്കും. മത്സരങ്ങളിൽ 1000-ലധികം കുട്ടികൾ പങ്കെടുത്തിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസ് മുഘ്യ അതിഥി ആയി പങ്കെടുക്കും. ഗ്രാൻഡ് ഫിനാലെ യിൽ ബഹ്റൈനിലെ പ്രമുഖ സംഘടനയിലെ പ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും.
ടാലെന്റ്റ് സ്കാനിനു മികച്ച പിന്തുണ നൽകിയ മത്സരാര്ഥികളോടും അവരുടെ രക്ഷിതാക്കളോടും സ്പോൺസർമാരോടും അഭ്യുദയകാംക്ഷികളോടുമുള്ള അഗാധമായ നന്ദി അറിയിക്കുന്നുവെന്ന് സംഘാടകർ പത്ര കുറിപ്പിലൂടെ അറിയിച്ചു


