മനാമ: ബഹ്റൈനിലെ പ്രമുഖ സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾ നടന്നത്. കെസിഎ പ്രസിഡണ്ട് റോയി ആൻറണിയും കോർ ഗ്രൂപ്പ് ചെയർമാൻ സേവി മാത്തുണ്ണിയും ക്രിസ്മസ് കേക്ക് കട്ട് ചെയ്തുകൊണ്ട് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗത സന്ദേശം നൽകി. തുടർന്ന് കേക്ക് വിതരണവും അംഗങ്ങൾ പങ്കെടുത്ത ക്രിസ്മസ് കരോളും സംഘടിപ്പിച്ചു. കെ സി അംഗങ്ങൾ പങ്കെടുത്ത വിവിധ കലാപരിപാടികളും ഇതോടൊപ്പം നടന്നു. മനോജ് മാത്യുവിന്റെയും ലിജോയുടെയും നേതൃത്വത്തിൽ കെസിഎ അംഗങ്ങൾ ആകർഷകമായ പുൽക്കൂടും ഒരുക്കിയിരുന്നു.