
ദില്ലി: വിദേശ സംഭാവന നിയന്ത്രണ (എഫ്.സി.ആർ.എ) നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. നിയമ ഭേദഗതി ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്ന് കെ സി ആരോപിച്ചു. ക്രിസ്തുമസിന് കേക്കുമായി പോകുവുക എന്നിട്ട് നിയമം ഉപയോഗിച്ച് നേരിടുക. കന്യസ്ത്രീകളെ ആക്രമിച്ച പോലെ മറ്റൊരു ശ്രമം. ചെറിയ വിദേശ സഹായം നേടിയാൽ ആ സ്ഥാപനം ഏറ്റെടുക്കാൻ വഴി ഒരുക്കുന്ന ബിൽ. ഇതൊരു വിചിത്ര ബിലാണ്. പല്ലും നഖവും ഉപയോഗിച്ച് കോൺഗ്രസ് എതിർക്കും. ആദ്യം വെക്ഫ് ബിൽ വഴി മുസ്ലിമുകളെ ഉന്നമിട്ടു. ഇപ്പോൾ എഫ്.സി.ആർ.എ ഭേദഗതി വഴി ക്രൈസ്തവരിലേക്ക് ഇനി സിഖുകാരെ കൂടി പിടിക്കും.
ഹരിയാനയില്‍ സീറ്റിന് കോഴ വാങ്ങിയെന്ന ആരോപണം കെ സി വേണുഗോപാല്‍ തള്ളി. തെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള ആരോപണമാണെന്ന് കെ സി ആരോപിച്ചു. ആരോപണം ആര് വേണേലും അന്വേഷിക്കട്ടെ. എന്റെ മടിയിൽ കനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാർ അനുവദിച്ചതിൽ കോടികളുടെ അഴിമതി ഉണ്ടെന്നും ഇതില്‍ മുഖ്യമന്ത്രിക്ക് എന്താണ് മറുപടി ഇല്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്കെതിരെയുള്ള സിപിഎം വിമർശനം മയിൽപ്പീലി തല്ലെന്നും കെ സി വിമര്‍ശിച്ചു. എസ്ഡിപിഐയോട് ഞങ്ങൾക്ക് കമ്മിന്റ്മെന്റ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


