കാസർകോട് : കാസർകോട്ട് 16 കാരിയെ മദ്രസാ അധ്യാപകനായ അച്ഛനടക്കം 7 പേർ പീഡിപ്പിച്ചു.മദ്രസാ അധ്യാപകനായ അച്ഛൻ നേരത്തെയും പോക്സോ കേസ് പ്രതിയായിരുന്നു. അമ്മാവന്റെ നിർദ്ദേശ പ്രകാരം പോലീസിൽ നൽകിയ പരാതിയിലാണ് പീഡന വിവരം പുറംലോകമറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പോലീസ് കേസെടുത്തു. പീഡന വിവരം അറിയാമായിരുന്ന അമ്മയെ, വിവരം മറച്ചുവച്ചതിന് പ്രതി ചേർക്കും. കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അച്ഛനടക്കം നാലുപേർ പോലീസിന്റെ പിടിയിലായിട്ടുണ്ട്. മൂന്ന് പേർക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു. എട്ടാം ക്ലാസ് മുതൽ അച്ഛനടക്കമുള്ളവർ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പീഡനത്തിനിരയായ പെൺകുട്ടി പോലീസിന് മൊഴി നൽകി. വീട്ടിൽ വച്ചായിരുന്നു പീഡനമെന്നും ഒരുവട്ടം ഗർഭഛിദ്രം നടത്തിയിരുന്നുവെന്നും മൊഴിയിൽ പറയുന്നു.
Trending
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
