കാസര്‍കോട്: കാസര്‍കോട് വീണ്ടും തെരുവുനായ ആക്രമണം. പടന്നയില്‍ മൂന്ന് കുട്ടികളടക്കം നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വടക്കെപ്പുറത്തെ സുലൈമാന്‍-ഫെബീന ദമ്പതികളുടെ മകന് ബഷീര്‍ (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകന് ഗാന്ധര്‍വ് (9), ഷൈജു മിനി ദമ്പതികളുടെ മകന് നിഹാന് (6) എന്നി കുട്ടികള്‍ക്കും എ വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. ഒന്നര വയസുകാരനെ തെരുവുനായ കടിച്ചെടുത്ത് പുറത്തേയ്ക്ക് കൊണ്ടുപോയി ക്രൂരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് വീട്ടുകാരെത്തിയതോടെയാണ് നായ കുഞ്ഞിനെ നിലത്തിട്ട ശേഷം ഓടിപ്പോയത്. അയല്‍വാസിയുടെ വീട്ടില്‍ നടന്ന ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കുടുംബം.
മിസ്രിയയ്ക്ക് മൂസ്സഹാജിമുക്കില്‍ വെച്ച് റോഡിലൂടെ നടന്ന് പോകുമ്പോഴാണ് കടിയേറ്റത്. തലയ്ക്കു സാരമായി മുറിവേറ്റ ബഷീറിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി