ആലപ്പുഴ: കരുവാറ്റ സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. ആല്ബിന് രാജാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ ആല്ബിന് താമസിച്ച വീട്ടില്‍ നിന്നും ഒന്നേമുക്കാല്‍ കിലോയോളം സ്വര്‍ണം പോലീസ് കണ്ടെത്തി. പോലീസ് പിടിയിലാകുമെന്ന് ഭയന്ന ആല്ബിന് കീഴടങ്ങുകയായിരുന്നു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: കാട്ടാക്കടയിലെ വീടിനു സമീപത്താണ് സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നതെന്ന് ആല്ബിന് ആദ്യം കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, പോലീസ് കാട്ടാക്കടയില്‍ ആല്‍ബിനെ എത്തിച്ച് നടത്തിയ പരിശോധനയില്‍ നാനൂറ് ഗ്രാം സ്വര്‍ണം മാത്രമാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കോയമ്പൂത്തൂരിലെ വീടിന്റെ കാര്‍പോര്‍ച്ചില്‍ സ്വര്‍ണം കുഴിച്ചിട്ടിരിക്കുകയാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്.
പോലീസ് സംഘം വീണ്ടും കോയമ്പത്തൂരിലെത്തി സ്വര്‍ണം വീണ്ടെടുക്കുകയായിരുന്നു. ഒരു കിലോ എണ്ണൂറ്റിയമ്പത് ഗ്രാം സ്വര്‍ണം ഇവിടെ നിന്നും കണ്ടെടുത്തു. കൂട്ടുപ്രതികള്‍ പിടിയിലായതോടെ ആല്ബിന് കീഴടങ്ങുകയായിരുന്നു എന്നാണ് പോലിസ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍, ടെറസിന്റെ മുകളിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച ആല്ബിന് രാജ് പോലീസിനു നേരെ കത്തി വീശിയെന്നും അതിസാഹസികമായി പിന്തുടര്ന്ന് പിടികൂടുകയായിരുന്നുവെന്നുമാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
നേരത്തെ പിടിയിലായ ആല്‍ബിന്റെ കൂട്ടാളികളായ ഷൈബു, ഷിബു എന്നിവരുടെ പക്കല്‍ നിന്നും ഒന്നര കിലോ സ്വര്‍ണം പിടികൂടിയിരുന്നു. മൂന്നുപേരെയും ഒരുമിച്ച് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പോലീസിന്റെ നീക്കം. കഴിഞ്ഞ ഓണാവധി സമയത്ത് ബാങ്ക് അടഞ്ഞു കിടന്ന മൂന്ന് ദിവസങ്ങളിലായി കൃതം നടത്തിയ പ്രതികള്‍ അഞ്ചരക്കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയുമാണ് ബാങ്കില്‍ നിന്നും കവര്‍ന്നത്.