
കൊല്ലം: കടയ്ക്കൽ പഞ്ചായത്തിൽ തെങ്ങുവിള വീട്ടിൽ ബിജു, ഷീല ദമ്പതികളുടെ മകളായ ഒൻപത് വയസ്സുള്ള കാർത്തിക മോളുടെ ചികിത്സക്കായി ഓർമ്മക്കൂടാരം ഫേസ്ബുക്ക് പേജും, കോട്ടപ്പുറം ഗ്രാമം വാട്സാപ്പ് കൂട്ടായ്മയും, കുറച്ച് സുഹൃത്തുക്കളും സ്വരൂപ്പിച്ച ഒരു ലക്ഷത്തി പതിനെണ്ണായിരം (118000) രൂപ ഇന്ന് കടയ്ക്കൽ വച്ച് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:സാം കെ ഡാനിയേലും, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധാരനും കൂടി കാർത്തിക മോളുടെ കുടുംബത്തിന് നൽകി.

ചടങ്ങിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ, ഗ്രൂപ്പ് രക്ഷാധികാരി ആർ. എസ്. ബിജു, ഗ്രൂപ്പ് മെമ്പർരായ, ജെ. എം മർഫി, വികാസ്, ഷിബു കടയ്ക്കൽ, ഇക്ബാൽ പുനയം,സജീർ മുക്കുന്നം, ഹിലാൽ,ദീപു, സുജീഷ് ലാൽ എന്നിവർ പങ്കെടുത്തു.
