ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകർക്ക് പണം നൽകിയതായി ആരോപണം. ബസവരാജ് ബൊമ്മൈയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ദീപാവലി മധുരപലഹാരങ്ങൾക്കൊപ്പം ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ വരെ സമ്മാനമായി നൽകിയെന്നാണ് ആരോപണം.
ദീപാവലി മധുരപലഹാരങ്ങൾ അടങ്ങിയ പെട്ടിക്കൊപ്പമാണ് പണം നൽകിയതെന്നാണ് പരാതി. പണം കൈപ്പറ്റിയെന്ന് ആരോപിക്കപ്പെടുന്ന 12 മാധ്യമപ്രവർത്തകരിൽ രണ്ട് പേർ ഈ രീതിയിൽ പണം വിതരണം ചെയ്തതായി സ്ഥിരീകരിച്ചു.