കോവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ച ‘കര്ണന് നെപ്പോളിയന് ഭഗത് സിംഗ്’ ഇന്നുമുതല്‍ തിയറ്ററുകളിലേക്ക്. ശരത് ജി മോഹനാണ്ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഫസ്റ്റ് പേജ് എന്റര്‍ടയിന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിലെ നായക കഥാപാത്രമായി ധീരദ് ഡെന്നി എത്തുമ്ബോള്‍ ആദ്യ പ്രസാദ് ആണ് നായികയായി എത്തുന്നത്.നേരത്തെ, ജനുവരി 28ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.
എന്നാല്‍, കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അഞ്ചു ജില്ലകള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കര്ണന് നെപ്പോളിയന് ഭഗത് സിംഗ് എന്ന ചിത്രം ഒരുക്കിയത്. പ്രണയത്തിനും സൗഹൃദത്തിനും ഹാസ്യത്തിനും ഇടം നല്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുന്ന ത്രില്ലര്‍ ആയിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ഇന്ദ്രന്‍സ്, നന്ദു, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, വിജയ കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രഞ്ജിന് രാജിന്റേതാണ് ചിത്രത്തിന്റെ സംഗീതം. റഫീറ് അഹമ്മദ്, ബി കെ ഹരിനാരായണന്, അജീഷ് ദാസന്, ശരത് ജി മോഹന്‍ എന്നിവരാണ് ചിത്രത്തിനായി പാട്ടുകള്‍ എഴുതിയത്.
