ന്യൂഡൽഹി; ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ. രാജ്യത്ത് ബിജെപിക്ക് ഫലപ്രദമായ ബദലായി കോൺഗ്രസിനെ ജനങ്ങൾ കാണുന്നില്ലെന്ന് കപിൽ സിബൽ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സിബൽ പാർട്ടിയ്ക്കുള്ളിൽ രൂപപ്പെടുന്ന പ്രതിസന്ധിയെക്കുറിച്ച് സൂചന നൽകിയത്. നേതൃത്വത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ വേദികളുമില്ലെന്ന് കപിൽ സിബൽ പറുന്നു. അതേസമയം, കോൺഗ്രസിന് മുന്നോട്ടുപോകാൻ പാർട്ടിക്കുള്ളിൽ പരിഷ്കരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ബീഹാറിൽ ബദൽ മാർഗം ആർജെഡിയാണെന്നും ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ‘ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും ഞങ്ങൾ അവിടെ ഒരു സീറ്റ് പോലും നേടിയിട്ടില്ല. ഉത്തർപ്രദേശിലെ ചില നിയോജകമണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിൽ രണ്ട് ശതമാനം വോട്ടുകൾ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ നേടിയത്’- അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് പ്രവർത്തകസമിതി അംഗം കൂടിയായ കപിൽ സിബൽ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു.