കണ്ണൂർ: പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാല മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസറായി നിയമന ഉത്തരവ് നൽകി. 15 ദിവസത്തിനുള്ളിൽ ചുമതലയേൽക്കണം എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് ഉത്തരവ് നൽകിയത്. പ്രിയയ്ക്ക് യോഗ്യതയുണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെയും നിയമതടസമില്ലെന്ന് അഡ്വക്കേറ്റ് ജനറലും സർവകലാശാലാ സ്റ്റാൻഡിംഗ് കൗൺസലും നൽകിയ നിയമോപദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നൽകിയത്. അതേസമയം, പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് യുജിസി വ്യക്തമാക്കി. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും യുജിസി ആവശ്യപ്പെട്ടേക്കും. കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി നിയമോപദേശം തേടിയിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകണമെന്ന നിയമോപദേശമാണ് യുജിസിക്ക് ലഭിച്ചത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി