വാഷിംഗ്ടണ്‍: കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തുന്നത്. അമേരിക്കയുടെ വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജകൂടിയാണ് കമല ഹാരിസ്.


