ചെന്നൈ: സിനിമാ നടന് കമല്‍ഹാസന്റെ ”മക്കള്‍ നീതി മയ്യം” പാര്‍ട്ടിക്ക് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ചിഹ്നമായി ടോര്‍ച്ച് അനുവദിച്ചു. ചിഹ്നമായി ടോര്‍ച്ച് അനുവദിക്കാത്തതിനെതിരെ കമല്ഹാസന് കോടതിയെ സമീപിച്ചിരുന്നു. തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും മത്സരിക്കാന്‍ ടോര്‍ച്ച് ചിഹ്നമായി ലഭിച്ചിരിക്കുന്നുവെന്ന് കമല്ഹാസന് ട്വീറ്റ് ചെയ്തു. “ടോർച്ച് ലൈറ്റ് ചിഹ്നം എംഎൻഎം പാർട്ടിക്ക് അനുവദിച്ചതായി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ട്,” അദ്ദേഹം ട്വീറ്റ് ചെയ്തു. അമേരിക്കൻ പൗരാവകാശ പ്രവർത്തകൻ മാർട്ടിൻ ലൂതർ കിങ്ങിന്റെ ജന്മദിനത്തിൽ ഇത് സംഭവിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം നന്ദി അറിയിച്ചു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ടോര്‍ച്ച് ചിഹ്നത്തില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാനത്ത് ഒട്ടാകെ 3.77 ശതമാനം വോട്ട് നേടിയിരുന്നു.കഴിഞ്ഞ മാസം വരെ പാര്‍ട്ടിക്ക് ടോര്‍ച്ച് ചിഹ്നം അനുവദിച്ച് കിട്ടിയിരുന്നില്ല. എന്നാല്‍ പുതുച്ചേരിയില്‍ പാര്‍ട്ടിക്ക് ടോര്‍ച്ച് തന്നെ ചിഹ്നമായി ലഭിച്ചിരുന്നു.