റായ്പൂർ : വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എം.കോമിന് പ്രവേശനം നേടിയ എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസിനെതിരെ കായംകുളം പൊലീസ് കേസെടുത്തു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം എന്നിവ ചുമത്തിയാണ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി റായ്പൂരിലെ കലിംഗ സർവകലാശാലയിലെത്തിയ കായംകുളം പൊലീസിനോട് നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അധികൃതർ മൊഴി നൽകി. സർവകലാശാലയിലെത്തി നിഖിലിന്റെ സർട്ടിഫിക്കറ്റുകൾ പൊലീസ് കാണിച്ചിരുന്നു. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും അങ്ങനെയൊരു വിദ്യാർത്ഥി കലിംഗയിൽ പഠിച്ചിട്ടില്ലെന്നും സർവകലാശാല വ്യക്തമാക്കി.കലിംഗ സർവകലാശാലയിലെത്തിയ കായംകുളം പൊലീസ് രജിസ്ട്രാർ, വി.സി എന്നിവരെ കണ്ട് വിവരങ്ങൾ തേടിയിരുന്നു. കായംകുളം എം.എസ്.എം അധികൃതർ നൽകിയ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കലിംഗയിലെത്തിയത്. കോളേജ് പ്രിൻസിപ്പിലിനെ കൂടാതെ ആരോപണ വിധേയരായ അദ്ധ്യാപകരിൽ നിന്നും പൊലീസ് മൊഴിയെടുക്കും,അതേസമയം നിഖിലിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി എസ് എഫ് ഐ നേതൃത്വം അറിയിച്ചു. ഒരിക്കലും ഒരു എസ് എഫ് ഐ പ്രവർത്തകൻ ചെയ്യാൻപാടില്ലാത്ത കാര്യമാണ് നിഖിൽ തോമസ് ചെയ്തത്. സംഘടനയെ നിഖിൽ തെറ്റിദ്ധരിപ്പിച്ചതായും എസ് എഫ് ഐ നേതൃത്വം പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
Trending
- ബഹ്റൈനിൽ ഈദുൽ ഫിത്തർ പ്രാർത്ഥനകൾക്കുള്ള ഒരുക്കങ്ങൾ സുന്നി എൻഡോവ്മെന്റ് കൗൺസിൽ അവലോകനം ചെയ്തു
- ബഹ്റൈനിൽ തൊഴിലാളികൾക്കായി ഈ വർഷത്തെ ഏറ്റവും വലിയ ഇഫ്ത്താർ വിതരണത്തിന് നാളെ വേദിയാവും
- വീണ ജോര്‍ജ് കേരള ജനതയെ വഞ്ചിച്ചു: വി.മുരളീധരന്
- മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ; കമ്മീഷന് ശുപാര്‍ശ സമര്‍പ്പിച്ചു
- ഗാസ മുനമ്പിലെ ഇസ്രായേൽ വ്യോമാക്രമണം: അറബ്- ഇസ്ലാമിക് മന്ത്രിതല സമിതി അപലപിച്ചു
- ക്യൂബൻ ഉപപ്രധാനമന്ത്രി മാർട്ടിനെസ് ഡയസുമായി സംസ്ഥാനമന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തി
- പ്രവാസികൾക്ക് വലിയ അവസരം; പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഉചിതമായ സമയം : മന്ത്രി പി രാജീവ്
- കണ്ണൂരില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു