മുംബൈ: തെന്നിന്ത്യൻ താരം കാജൽ അഗര്‍വാൾ വിവാഹിതയായി. ബിസിനസ്സുകാരനായ ഗൗതം കിച്ച്ലു ആണ് വരൻ. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച മുംബൈയിൽ വച്ചായിരുന്നു വിവാഹം. പരമ്പാരഗത ആഭരണങ്ങളും,ചുവപ്പ് നിറത്തിലുള്ള ലഹങ്ക ചോളിയണിഞ്ഞ് അതിസുന്ദരിയായാണ് താരം വിവാഹവേദിയിലെത്തിയത്. കാജലിന്റെ വെഡിങ് ലുക്ക് ആരാധകർക്കിടയിൽ ഏറെ ചർച്ചയായി.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
‘പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർത്ഥനയും അനുഗ്രഹവും വേണം. ഗൗതം കിച്ച്ലുവും ഞാനും വിവാഹിതരാവുകയാണ്. ഈ മഹാമാരി ഞങ്ങളുടെ സന്തോഷത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്, എന്നാൽ ജീവിതം ഒരുമിച്ച് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ. ഇക്കാലമത്രയും നിങ്ങൾ നൽകിയ സ്നേഹത്തിന് നന്ദി പറഞ്ഞ് വിവാഹവാർത്ത പങ്കുവച്ചു . മുപ്പത്തിയഞ്ചുകാരിയായ കാജല്‍, ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും തന്റെ അഭിനയ മികവ് കാഴ്ചവെച്ച് തെന്നിന്ത്യൻ ആരാധകരുടെ ഇഷ്ടം പിടിച്ച്പറ്റി.