ആശ്രമത്തിലെ പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച സംഭവത്തില്‍ കേസില്‍ ഉള്‍പ്പെട്ടതോടെ ഇന്ത്യ വിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദ തന്റെ സ്വയം പ്രഖ്യാപിത രാജ്യത്തെ നാണയങ്ങള്‍ പുറത്തിറക്കി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കൈലാസമെന്ന് പേര് നല്കി വിശേഷിപ്പിച്ചിരിക്കുന്ന രാജ്യത്തെ കറന്‍സി രൂപം വെളിപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ്ണത്തില്‍ പണിത നാണയങ്ങള്‍ ‘കൈലാസിയന്‍ ഡോളര്‍’ എന്നാണ് അറിയപ്പെടുക എന്നും ഇയാൾ പറയുന്നു. ഭാരതീയ സംസ്കൃതത്തില്‍ സ്വര്‍ണമുദ്ര/സ്വര്‍ണ പുഷ്പം എന്നും, തമിഴില്‍ പൊര്‍കാസ് എന്നും ഇത് അറിയപ്പെടും. ഏകദേശം 11.66 ഗ്രാമോളം സ്വര്‍ണമാണ് ഒരു സ്വര്‍ണമുദ്രയില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ നാണ്യ ശ്രേണിയില്‍ കാല്‍കാസ്, അരക്കാസ്, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, പത്ത് എന്നിങ്ങിനെയുള്ള നാണയങ്ങളുടെ അച്ചടി ഉള്‍പ്പെടെ എല്ലാം പൂര്‍ത്തിയായതായി നിത്യാനന്ദ പോസ്റ്റില്‍ പറയുന്നു.
Trending
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്