
റിപ്പോർട്ട്: സുജീഷ് ലാൽ
ബാങ്കിന്റെ തനത് പദ്ധതിയായ നാട്ട്പച്ച പദ്ധതിയുടെ വിതരണം ഇന്ന് നടന്നു. എല്ലാ വർഷവും കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തിലെ കൃഷിക്കാർക്കായി ബാങ്ക് നടത്തുന്ന പദ്ധതിയാണിത്.

ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന വിതരണോത്ഘാടനം ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ടി. എസ് പ്രഫുലഘോഷ് നിർവ്വഹിച്ചു, ബാങ്ക് സെക്രട്ടറി അശോകൻ, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ എല്ലാ കേന്ദ്രങ്ങളും സന്ദർശിച്ച് നേതൃത്വം നൽകി.

ആൽത്തറമൂട് കേന്ദ്ര ത്തിലെ വിതരണം ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറും ആൽത്തറമൂട് വാർഡ് മെമ്പറുമായ ജെ. എം മർഫി നിർവ്വഹിച്ചു, സി. ദീപു, ബാങ്ക് ജീവനക്കാരായ, എസ്. ബിനു, അഖില, മിനി, ഷീജ, കൃഷിക്കാർ എന്നിവർ പങ്കെടുത്തു.

കാറ്റാടിമൂട് വിതരനോത്ഘാടനം ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ ഇളമ്പഴന്നൂർ വാർഡ് മെമ്പർ കടയിൽ സലീമിനു നൽകി നിർവ്വഹിച്ചു. ബാങ്ക് ജീവനക്കാരായ സഞ്ജിത്ത്,വിഥുൻ, ദീപു കൃഷ്ണൻ,സുജിത കുമാരി, സുഗന്ധി, കർഷകർ എന്നിവർ പങ്കെടുത്തു.

കുറ്റിക്കാട് കേന്ദ്രത്തിലെ ഉത്ഘാടനം ഡയറക്ടർ ബോർഡ് മെമ്പർ വി. ബാബു നിർവ്വഹിച്ചു
ഈ കേന്ദ്രങ്ങൾ കൂടാതെ കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തിലെ വിവിധ വിതരണ കേന്ദ്രങ്ങളിൽ വച്ചാണ് തൈകൾ വിതരണം നടത്തിയത്.

ബാങ്കിന്റെ തനതു ഫണ്ടിൽ നിന്നും 6 ലക്ഷം രൂപയും ഗുണഭോകൃത് വിഹിതമായി ഒരു ലക്ഷത്തി എഴുപതിനായിരം രൂപ ഉൾപ്പടെ 7 ലക്ഷത്തി എഴുപതിനായിരം രൂപയാണ് പദ്ധതി അടങ്കൽ.
800 രൂപ വില വരുന്ന ഗംഗ ബോട്ടം തെങ്ങിൻ തൈ, ലളിതപ്യാരി പേര, കർപ്പൂര മാവ്, റെഡ് ലേഡീ പപ്പായ,ജൈവ വളം എന്നിവ 200 രൂപ വാങ്ങിയാണ് ബാങ്ക് വിതരണം ചെയ്തത്. കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തിലെ 850 പേർക്കാണ് ഈ വർഷം നൽകുന്നത്.