കൊല്ലം : കൊല്ലം ജില്ലയിലെ കടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ആധുനിക ബാങ്കിംഗ് സംവിധാനത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി എ. ടി. എം സംവിധാനം വിപുലപ്പെടുത്തുന്നു.2500 സഹകരികൾക്ക് ആദ്യ ഘട്ടത്തിൽ കാർഡുകൾ നൽകും, കൂടാതെ സി.ഡി.എം മെഷീനും സ്ഥാപിക്കുന്നു. ഇ. വി. ആർ സോഫ്റ്റ് ടെക്കുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ എഗ്രിമെന്റ് കൈമാറ്റം ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ നിർവ്വഹിച്ചു.
സംസ്ഥാനത്തെ ഏറ്റവും മികച്ച ബാങ്കുകളിൽ ഒന്നാണ് കടയ്ക്കൽ സഹകരണ ബാങ്ക്, മികച്ച ബാങ്കിനുള്ള ഒട്ടനവധി പുരസ്ക്കാരങ്ങൾ വാങ്ങിയിട്ടുണ്ട്. ശ്രീ എസ് വിക്രമന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ നേതൃത്വത്തിൽ ഒട്ടനവധി മാതൃക പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.നാട്ടിലെ സാധാരണ ജനങ്ങൾക്കായി ഒട്ടനവധി നൂതന പദ്ധതി കൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.
നെൽക്കൃഷിക്കാർക്കായി കനകക്കതിർ, മാരക രോഗം ബാധിച്ചവർക്കുള്ള കനിവ്, പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് സ്ക്വാളർഷിപ്പ്, മാത്സ്യ കർഷകർക്കുള്ള നീല ജലാശയം,ക്ഷീര കർഷകർക്കായുള്ള ക്ഷീര സാഗരം പദ്ധതി, കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള നാട്ടു പച്ച പദ്ധതി എന്നിവ നടപ്പിലാക്കുന്നതിലൂടെ നാടിന്റെ സാമൂഹിക ഇടങ്ങളിൽ മാതൃകപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.
കോവിഡ് കാലത്തെ ബാങ്കിന്റെ ഇടപെടൽ ശ്രദ്ദേയമാണ്. ആരും പട്ടിണികിടക്കാതിരിക്കാൻ എല്ലാ മേഖലയിലുള്ളവർക്കും സഹായമെത്തിക്കാൻ ബാങ്കിനായി.
എല്ലാവർഷവും ഓണം വിപണന സ്റ്റാൾ സംഘടിപ്പിച്ചു വരാറുണ്ട്.
ഇതിലൂടെ സബ്സിഡി നിരക്കിൽ പച്ചക്കറികളും പലവ്യെഞ്ജനങ്ങളും സാധാരണക്കാർക്ക് എത്തിക്കാൻ കഴിയുന്നു.
KIMSAT സഹകരണ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.
കടയ്ക്കൽ ബാങ്കിന്റെ ഹെഡ് ഓഫീസ് പ്രവർത്തിക്കുന്നു, കൂടാതെ കടയ്ക്കൽ ബസ്റ്റാന്റ്, കുമ്മിൾ, കാഞ്ഞിരത്തുംമൂട്, മുക്കുന്നം, കാറ്റാടിമൂട് എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും പ്രവർത്തിക്കുന്നു, ബാങ്കിന്റെ കീഴിൽ കടയ്ക്കൽ ടൗണിൽ നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും ന്യായവിലക്ക് മരുന്നുകൾ ലഭ്യമാകുന്നു, ഹെഡ്ഡ് ഓഫീസിനോട് ചേർന്ന് ജനസേവന കേന്ദ്രവും, വളം ഡിപ്പോയും ഉണ്ട്.
കൂടാതെ ഗൃഹലക്ഷ്മി എന്നപേരിൽ ഒരു ഗൃഹോപകരണ ഷോപ്പും പ്രവർത്തിക്കുന്നു, ഇവിടെ നിന്നും തവണ വ്യവസ്ഥയിൽ ഗ്രിഹോപകരണങ്ങൾ ന്യായവിലക്ക് ലഭിക്കുന്നു.