റിപ്പോർട്ട്: സുജീഷ് ലാൽ
കൊല്ലം: ചടയമംഗലം അഗ്രോ സർവീസ് സെന്ററിന് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 2021-22 ജനകീയ അസൂത്രണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ പോളി ഹൌസിന്റെയും, അഗ്രോ സെന്റർ അങ്കണത്തിൽ ആരംഭിക്കുന്ന ജൈവ കൃഷിയുടെയും ഉത്ഘാടനം നടന്നു.


കുമ്മിൾ തൃക്കണ്ണാപുരത്തുള്ള അഗ്രോ സെന്റർ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉത്ഘാടനം ചെയ്തു.

‘ആത്മ’ 2021-22 സ്ട്രഗ്തനിംഗ് ഓഫ് അഗ്രിക്കൾച്ചർ പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച ജീവാണു വളത്തിന്റെ ഉത്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേൽ നിർവ്വഹിച്ചു.



അഗ്രോ സർവ്വീസ് സെന്റർ ഉത്പാദിപ്പിച്ച പച്ചക്കറി തൈകളുടെ വിതരണോത്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെ.നജീബത്ത് നിർവ്വഹിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി. വി. നായർ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമ്മാരായ കെ. ഉഷ,ജി. ദിനേശ് കുമാർ,അഡ്വ. ആർ. ജയന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ,കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. വിക്രമൻ, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ, കുമ്മിൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രജിതകുമാരി,സിപിഐ എം ഏരിയ സെക്രട്ടറി എം. നസീർ,സി.പി ഐ മണ്ഡലം സെക്രട്ടറി ജെ. സി അനിൽ,കെ. കെ വത്സ ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ എം ഇർഷാദ്,, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിമൽ ചന്ദ്രൻ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി. എസ് രാജലക്ഷ്മി,കുമ്മിൾ കൃഷി ഓഫീസർ രേഷ്മ ആർ. എസ്,അഗ്രോ സെന്റർ ഫെസിലിറ്റേറ്റർ തുളസീധരൻ എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ തവണ ഇപ്പോഴത്തെ ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ പ്രസിഡന്റ് ആയിരുന്നപ്പോൾ പഞ്ചായത്ത് പ്രോജക്ടിൽ ഉൾപ്പെടുത്തി 2 ഏക്കർ 92 സ്ഥലം വാങ്ങിയിരുന്നു.

അതിൽ നിന്നും ഒരു ഏക്കർ 92 സ്ഥലം കുമ്മിൾ ഐ. ടി. എ യ്ക്ക് നൽകിയിരുന്നു.

ബാക്കിയുള്ള ഒരേക്കർ സ്ഥലമാണ് ഇപ്പോൾ അഗ്രോ സെന്ററിനായി ബ്ലോക്ക് പഞ്ചായത്ത് നൽകിയിട്ടുള്ളത്.
