കടയ്ക്കൽ: തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും വലിയ ക്ഷേത്രവുമാണ്, കടയ്ക്കൽ ക്ഷേത്രം.
കാർഷിക വിപ്ലവത്തിന്റെ സ്മരണകൾ ഉറങ്ങുന്ന ജാതി, മത വർണ്ണ ഭേദമില്ലാതെ ഏവർക്കും ഒത്തുചേരാനുള്ള ഒരിടം കൂടി ആണ് ഈ ക്ഷേത്ര നാട്. കടയ്ക്കൽ തിരുവാതിര ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. ഒരുപാട് ഐതീഹ്യങ്ങൾ ഉറങ്ങുന്ന വിഗ്രഹമില്ലാത്ത ക്ഷേത്രമാണ് കടയ്ക്കൽ ദേവി ക്ഷേത്രം. ഭദ്രകാളി സങ്കല്പത്തിലാണ് ക്ഷേത്രചാരങ്ങൾ. ദേവീ ക്ഷേത്രം കൂടാതെ മറ്റ് രണ്ട് ഉപ ക്ഷേത്രങ്ങൾ കൂടിയുണ്ട്.

കടയ്ക്കൽ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നിരവധിയായ വികസന പ്രവർത്തനങ്ങളാണ് ദേവീക്ഷേത്രത്തിലും മറ്റ് ഉപ ക്ഷേത്രങ്ങളിലും നടന്നു വരുന്നത്. തളിയിൽ ക്ഷേത്രത്തിലെ സർപ്പാക്കാവിൽ സർപ്പങ്ങൾക്ക് വസിക്കാൻ കഴിയില്ല എന്ന് പ്രശ്ന വിധിയിൽ തെളിയുകയും. അതനുസരിച്ചു ക്ഷേത്രം തന്ത്രിയുടെ നിർദേശ പ്രകാരം സർപ്പാക്കാവ് പുനർ നിർമ്മിക്കാനും പുനപ്രതിഷ്ഠ നടത്താനും നിശ്ചയിച്ചു.

ക്ഷേത്ര ഉപദേശക സമിതിയുടെ സമയോചിതമായ ഇടപെടലിൽ സമയ ബന്ധിതമായി തന്നെ ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

മഹാവിഷ്ണു ക്ഷേത്രത്തിൽ പുനർ നിർമ്മിച്ച നാഗര് തറയിൽ നാഗരാജാ, നാഗയക്ഷി പുന:പ്രതിഷ്ഠ കർമ്മം ബഹുമാന്യനായ ക്ഷേത്രം തന്ത്രി പട്ടാഴി ഹരിശ്രീ താഴമംഗലത്ത് മഠത്തിൽ ബ്രഹ്മ്മശ്രീ വാസുദേവര് വാസുദേവര് അവർകളുടെ മുഖ്യ കർമികത്വത്തിൽ 2022 ജൂൺ 11,12,13തീയതികളിൽ നടത്തുന്നു.

ജൂൺ 13 രാവിലെ 9, മണിക്ക് പുതുതായി നിർമിക്കുന്ന തന്ത്രി മഠം, വിശ്രമമന്ദിരം എന്നിവയുടെനിർമ്മാണ ഉത്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപൻ നിർവഹിക്കുന്നു. തദവസരത്തിൽ ദേവസ്വം ബോർഡ് ജീവനക്കാരും, ജനപ്രതിനിധികളും ഉപദേശക സമിതി അംഗങ്ങളും ആശംസ അർപ്പിക്കും. പ്രസ്തുത പ്രതിഷ്ഠ പൂജയിലും, ഉത്ഘാടന വേളയിലും പങ്കെടുക്കണമെന്ന് എല്ലാ ഭക്ത ജനാങ്ങളോടും ഭക്തിയാദാരപൂർവ്വം ക്ഷേത്ര ഉപദേശക സമിതി അഭ്യർത്ഥിക്കുന്നു.

ക്ഷേത്ര വികസവുമായി ബന്ധപ്പെട്ട് ഇന്ന് തളിയിൽ ക്ഷേത്രത്തിൽ നടത്തിയ വർത്താ സമ്മേളത്തിൽ ഭാവി പരിപാടികളെ കുറിച്ച് ഉപദേശക സമിതിയുടെ ഭാരവാഹികൾ സംസാരിച്ചു,
പുനർനിർമ്മിച്ച ക്ഷേത്ര കാവിന്റെയും, നക്ഷത്ര വനത്തിന്റെയും പരിപാലനത്തിനു പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. ദേവീ ക്ഷേത്രത്തിലെ ഊട്ടുപുരയുടെ നിർമ്മാണം ഉടൻ തന്നെ ആരംഭിച്ചു സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് സമിതി ഉറപ്പു നൽകി, വർത്താനം സമ്മേളനത്തിൽ ഉപദേശകസമിതി സെക്രട്ടറി ഐ. അനിൽകുമാർ, പ്രസിഡന്റ് എസ്. വികാസ്, സമിതി അംഗങ്ങളായ, അനിൽകുമാർ, ദേവിസ്റ്റുഡിയോ, സുനിൽകുമാർ കോട്ടപ്പുറം,ക്ഷേത്രം തിരുമേനി എന്നിവർ പങ്കെടുത്തു.
12,13 തീയതികളിൽ പൂജകൾ കൂടാതെ കഞ്ഞി സദ്യ ഉണ്ടായിരിക്കുന്നതാണ്.
