
കൊല്ലം: കടയ്ക്കൽ ഗ്രാമപഞ്ചായത്തും കടയ്ക്കൽ സാംസ്കാരിക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കടയ്ക്കൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അത്തപ്പൂക്കള മത്സരം നടന്നു.

കടയ്ക്കൽ പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

രാവിലെ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമ്മാർ, പഞ്ചായത്ത്, മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ സി. ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ, അംഗൻവാടി, പ്രവർത്തകർ,സംഘടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സുജീഷ് ലാൽ
