
കൊല്ലം: കടയ്ക്കൽ പഞ്ചായത്തും, കടയ്ക്കൽ സാംസ്ക്കാരിക
സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവ്വഹിച്ചു. കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ മന്ത്രി പുഷ്പചക്രം അർപ്പിച്ചു.
ജനാതിപത്യ മതേതര സംരക്ഷണത്തിന് കടയ്ക്കൽ ഫെസ്റ്റ് പോലുള്ള കൂട്ടായ്മക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ഥലം കിട്ടുന്ന മുറയ്ക്ക് കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിന്റെ വികസനം പൂർത്തീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

ചടങ്ങിൽ മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി അധ്യക്ഷ ആയിരുന്നു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ സ്വാഗതം പറഞ്ഞു.

കാർഷികോത്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേൽ നിർവ്വഹിച്ചു.

വൈദ്യുത ദീപാലാങ്കരം സി.പി. ഐ (എം) ജില്ലാ സെക്രട്ടറി എസ് സുദേവനും, വി. സുന്ദരേശൻ പ്രൊഫഷണൽ നാടക മത്സര ഉദ്ഘാടനം കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമനും, മെഡിക്കൽ കോളേജ് പവലിയന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരനും നിർവ്വഹിച്ചു.
ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം. എസ് മുരളി, കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ. മധു എന്നിവർ സംസാരിച്ചു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ശ്രീജ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കടയിൽ സലിം, കെ. എം മാധുരി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ. എസ് ബിജു,മെമ്പർമാരായ, കെ. വേണു, സി ആർ ലൗലി, ആർ.സി സുരേഷ്, പ്രീതൻ ഗോപി, സുഷമ്മ, സബിത, ജെ. എം മർഫി, പ്രീജ മുരളി, ശ്യാമ, റീന, ഷൈനി, അരുൺ, വി. ബാബു,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിത്ത്, ജൂനിയർ സൂപ്രണ്ട് ഗായത്രി, സി.ഡി. എസ് ചെയർപേഴ്സൺ രാജേശ്വരി, കുടുംബശ്രീ, അംഗൻവാടി പ്രവർത്തകർ, ബഹുജനങ്ങൾ എന്നിവർ പങ്കെടുത്തു.

പഞ്ചായത്ത് സെക്രട്ടറി ലൗജി എം. നായർ നന്ദി പറഞ്ഞു. തുടർന്ന് കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ അന എന്ന നാടകം അവതരിപ്പിച്ചു.
