കൊല്ലം: വൈവിദ്ധ്യങ്ങളുടെ നിറക്കൂട്ടുകൾ ചാലിച്ച പതിനഞ്ച് ദിനരാത്രങ്ങൾ കടയ്ക്കൽ നാടിന് സമ്മാനിച്ച് കടയ്ക്കൽ ഫെസ്റ്റിന് കോടിയിറങ്ങി. കാർഷിക വിപ്ലവം കൊണ്ട് പേരെടുത്ത കടയ്ക്കലിന്റെ മണ്ണിലാണ് ഇങ്ങനെ ഒരു അനുഭവം സമ്മാനിച്ചത്.
കടയ്ക്കൽ ഗ്രാമ പഞ്ചായത്തും, കടയ്ക്കൽ സാംസ്കാരിക സമിതയും 2017 ൽ ആണ് ആദ്യമായി ഫെസ്റ്റ് സംഘടിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിന് ശേഷം വളരെ ഗംഭീരമായി ഫെസ്റ്റ് പൂർത്തീകരിക്കാൻ സംഘാടക സമിതിയ്ക്ക് കഴിഞ്ഞു.
ഈ വർഷം ഇത്തിരി വൈവിധ്യങ്ങളായ പരിപാടികളാണ് സംഘാടക സമിതി ഒരുക്കിയത്. പതിനഞ്ച് ദിവസം നാടൊന്നാകെ ഫെസ്റ്റ് ഗ്രൗണ്ടിലേക്ക് ഒഴുകി എത്തുകയായിരുന്നു.
പട്ടണങ്ങളിൽ മാത്രം കണ്ടുവരാറുള്ള എല്ലാ ആധുനിക സാങ്കേതിക വിദ്യകളും കൂട്ടിയിണക്കിക്കൊണ്ടാണ് സംഘടകർ ഈ ഫെസ്റ്റ് ഒരുക്കിയത്.
വി. സുന്ദരേശൻ മെമ്മോറിയൽ പ്രൊഫഷണൽ നാടക മത്സരം,സിൽക്ക് ഇന്ത്യ ലൈറ്റ് കർണിവൽ, റിഗാലിയ ഫാഷൻ ഷോ, റിഗാലിയ റീൽസ് ഷോ,മെഗാ ഷോ, മെഗാ തിരുവാതിര,ഓർമ്മക്കൂടാരം,മെഡിക്കൽ കോളേജ് പവലിയൻഅമ്യൂസ്മെന്റ് പാർക്ക്, കാർഷികോത്സവം,പുഷ്പ മേള,മെഹന്ദി ഫെസ്റ്റ്, ഗ്രാമ്യാരവം, കുടുംബശ്രീ ഫെസ്റ്റ്, ബഡ്സ് ഫെസ്റ്റ്, പുസ്തകോത്സവം, കരകൗശല മേള, വ്യാപാര വിപണന മേള, ഐസ് ക്രീം ഫെസ്റ്റ്,ഗോത്ര വർഗ്ഗക്കാരുടെ കലാപരിപാടികൾ, ഫുഡ് ഫെസ്റ്റിവൽ,
സംസ്ക്കാരിക സമ്മേളനം, മന്ത്രിയോടൊപ്പം ഒരോണം, പ്രൊഫഷണൽ വടംവലി,കുടുംബശ്രീ വടംവലി, അമ്യൂസ്മെന്റ് പാർക്ക്, മെഡിക്കൽ കോളേജ് പവലിയൻ, ഉറിയടി, മുളയിൽ കയറ്റം വരെയുള്ള പരിപാടികൾ പതിനഞ്ച് ദിവസക്കാലം നടന്നു.
ഫെസ്റ്റ് ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ ഡാനിയേൽ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി കൺവീനർ വി. സുബ്ബലാൽ അധ്യക്ഷനായിരുന്നു. സംഘാടക സമിതി ചീഫ് കോ കോർഡിനേറ്റർ പി പ്രതാപൻ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ലതിക വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ ജെ. നജീബത്ത്,കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ
കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഉഷ, പഞ്ചായത്ത് സ്ഥിരം സമിതി ആദ്ധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കടയിൽ സലീം, കെ. എം മാധുരി, പഞ്ചായത്ത് മെമ്പർമാർ,സി.പി. ഐ (എം) കടയ്ക്കൽ എൽ. സി സെക്രട്ടറി റ്റി. എസ് പ്രഭുല്ലഘോഷ്, ചിങ്ങേലി എൽ സി സെക്രട്ടറി റ്റി ആർ തങ്കരാജ്, കടയ്ക്കൽ നോർത്ത് എൽ. സി സെക്രട്ടറി സി ദീപു, സി. ഡി. എസ് ചെയർപേഴ്സൺ രാജേശ്വരി, കുടുംബശ്രീ അംഗങ്ങൾ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ വച്ച് കടയ്ക്കലിലെ പ്രതിഭകൾക്ക് ആദരം നൽകി കൂടാതെ കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത മത്സരങ്ങളുടെ സമ്മാനദാനവും നടന്നു.
സംഘാടക സമിതി ട്രഷറർ എം. കെ സഫീർ നന്ദി പറഞ്ഞു.
റിപ്പോർട്ട്: സുജീഷ് ലാൽ, കൊല്ലം