
കൊല്ലം: കടയ്ക്കൽ ഗ്രാമ പഞ്ചായത്തും, കടയ്ക്കൽ സാംസ്ക്കാരിക സമിതിയും ചേർന്ന് സംഘടിപ്പിച്ചിട്ടുള്ള കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കടയ്ക്കൽ കുടുംബശ്രീ CDS ന്റെ ആഭിമുഖ്യത്തിൽ മന്ത്രി ചിഞ്ചുറാണി പങ്കെടുത്തുകൊണ്ട് പ്രത്യേക ഓണം പരിപാടികൾ നടന്നു.
രാവിലെ മുതൽ കടയ്ക്കൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളുടെ കുട്ടികളുടെ കലാ പരിപാടികൾ നടന്നു.

പഞ്ചായത്ത് കുടുംബ ശ്രീയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന്
സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി ജെ. ചിഞ്ചുറാണി ഒരു ദിവസം പങ്കിട്ടു. ജന പ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും തമ്മിൽ നടന്ന വടംവലിയിൽ ജന
പ്രതിനിധികളുടെ ടീമിന് മന്ത്രി ചിഞ്ചുറാണി നേതൃത്വം നൽകി. തുടർന്ന് വിവിധ മത്സരങ്ങൾ നടന്നു.

പഞ്ചായത്തു കൾ തമ്മിൽ നടന്ന വനിതകളുടെ വടംവലി മത്സരത്തിൽ കടയ്ക്കൽ പഞ്ചായത്ത് വിജയികളായി വൈകുന്നേരം നടന്ന പ്രതിഭാ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു മെഗാ തിരുവാതിരയുടെ ഗീതം ചടങ്ങിൽ പ്രകാശനം ചെയ്തു. തിരുവാതിര ചിട്ടപ്പെടുത്തിയ അജിത ടീച്ചറെ ആദരിച്ചു. എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെ ചടങ്ങിൽ ആദരിച്ചു.
റിപ്പോർട്ട്: സുജീഷ് ലാൽ, കൊല്ലം
