
കൊല്ലം: കടയ്ക്കൽ പഞ്ചായത്തും, കടയ്ക്കൽ സാംസ്ക്കാരിക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റ് ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ അഡ്വ റ്റി. എസ് പ്രഫുല്ലഘോഷ് അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കൺവീനർ ഡി. ഷിബു സ്വാഗതം പറഞ്ഞു പ്രശസ്ത കവി ഗണ പൂജാരി, അഡ്വ മോഹൻ കുമാർ എന്നിവർ സംസാരിച്ചു, കടയ്ക്കൽ സാംസ്ക്കാരിക സമിതി ജോയിന്റ് സെക്രട്ടറി സുജീഷ്ലാൽ നന്ദി പറഞ്ഞു.
