കൊല്ലം: കടയ്ക്കൽ പഞ്ചായത്തും, കടയ്ക്കൽ സാംസ്കാരിക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റ് 2022 ന്റെ ഭാഗമായി സാംസ്കാരിക കൂട്ടായ്മയും പ്രതിഭ പുരസ്കാരവും നടത്തി.
കടയ്ക്കലിലെ പഴയകാല പ്രതിഭകളും യുവ കലാകാരൻമ്മാരും ഒരേ വേദിയിൽ അണിനിരന്നു. കടയ്ക്കലിന്റെ കലാ സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ സമഗ്ര സംഭാവനകൾ നൽകിയ മുല്ലക്കര രത്നാകരൻ, എസ് സുദേവൻ, എസ് വിക്രമൻ ആർട്ടിസ്റ്റ് പുഷ്പൻ, ആർട്ടിസ്റ്റ് ഭാസി, ആർട്ടിസ്റ്റ് ഷാജി, നാടക കലാകാരൻ മ്മാരായിരുന്ന ത്രിവേണി ഗോപി, ആർ സുകുമാരൻ നായർ, മജീഷ്യൻ ഷാജു കടയ്ക്കൽ, ചരിത്രകാരൻ ഗോപിനാഥ പിള്ള, അഡ്വ. രവികുമാർ എന്നിവർ അടക്കം ഇരുന്നൂറോളം കലാകാരൻമാർ പങ്കെടുത്തു.
കടയ്ക്കൽ വിപ്ലവ സ്മാരക സ്ക്വയറിൽ സംഘടിപ്പിച്ച ചടങ്ങിൽ കടയ്ക്കൽ സാംസ്കാരിക സമിതിയുടെ പ്രസിഡന്റ് കടയ്ക്കൽ ഷിബു അധ്യക്ഷനായിരുന്നു. സാംസ്കാരിക സമിതി സെക്രട്ടറി കെ. എസ് അരുൺ സ്വാഗതം പറഞ്ഞു.
സാംസ്കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം എഴുത്തുകാരനും മുൻ കൃഷി മന്ത്രിയുമായ മുല്ലക്കര രത്നാകരൻ നിവ്വഹിച്ചു. വ്യാപാര വിപണന മേളയുടെ ഉദ്ഘാടനം സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സുദേവനും, പുസ്തകോത്സവം കടയ്ക്കൽ സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമനും ഉദ്ഘാടനം ചെയ്തു.
പ്രതിഭകളെ മുല്ലക്കര രത്നാകരൻ, എസ് സുദേവൻ, ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്കുമാർ,സംഘാടക സമിതി ജനറൽ കൺവീനവർ സുബ്ബലാൽ, ചീഫ് കോർഡിനേറ്റർ പി പ്രതാപൻ സാംസ്കാരിക സമിതി പ്രസിഡന്റ് ഷിബു, സെക്രട്ടറി അരുൺ, ട്രഷറർ വികാസ് എന്നിവർ ചേർന്ന് ആദരിച്ചു.ചടങ്ങിന്റെ മോഡറേറ്റാറായി അമൃത റഹീം പങ്കെടുത്തു. ചടങ്ങിൽ കടയ്ക്കലിലെ കലാ സാമൂഹിക രംഗത്തെ പ്രമുഖർ, ജന പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ ബഹുജനങ്ങൾ എന്നിവർ പങ്കെടുത്തു.
കടയ്ക്കൽ വിപ്ലവത്തിന്റെ എൺപത്തി നാലാം വാർഷികത്തിൽ വിപ്ലവ സ്മാരകത്തിൽ 84 മൺചിരാതുകൾ കടയ്ക്കലിലെ പ്രതിഭകൾ തിരി തെളിച്ചു തുടർന്ന് കടയ്ക്കൽ വിപ്ലവം യുവ തലമുറയിലൂടെ എന്ന വിഷയത്തിൽ കടയ്ക്കൽ ഗവണ്മെന്റ് യു. പി സ്കൂളിലെ വിദ്യാർഥി റ്റി. എസ് മാനവ് പ്രസന്റെഷൻ നടത്തി, കടയ്ക്കൽ കുടുംബശ്രീ ബാല സഭയുടെ കുട്ടികൾ കടയ്ക്കൽ വിപ്ലവം ഒരു മുത്തശ്ശിക്കഥ എന്ന പരിപാടി അവതരിപ്പിച്ചു.
റിപ്പോർട്ട്: സുജീഷ് ലാൽ കൊല്ലം