
കടയ്ക്കൽ: വിരസമായ ദിനരാത്രങ്ങൾക്ക് ഉത്സവ ചാരുതയേകി ഈ ഓണക്കാലത്തിന് നിറവ് പകർന്ന് കടയ്ക്കൽ സാംസ്ക്കാരിക സമിതിയുടെയും, കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെയും സഹകരത്തോടെ സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റ് വീണ്ടും.
ഒന്നിച്ചിരിക്കുമ്പോഴൊക്കെയും നമ്മൾ സ്ഫുടം ചെയ്തുകൊണ്ടിരിക്കുന്ന കരുതലിന്റെയും, സ്നേഹത്തിന്റെയും ചുവന്ന് തുടുത്ത ചിന്തകൾ ആരെയൊക്കെയോ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന ഈ വർത്തമാന കാലത്തിൽ എല്ലാ വിലക്കുകളെയും കാറ്റിൽ പറത്തി വീണ്ടും നമുക്ക് ഒന്നിച്ചിരിക്കാം..
ഇവിടെ ആരും ആരെയും മാറ്റി നിർത്തില്ലെന്ന പോയ കാലാനുഭവത്തിന്റെ ഒളിമങ്ങാത്ത ഓർമ്മകളോടെ വീണ്ടും കുറച്ചു ദിനരാത്രങ്ങൾ…

കടയ്ക്കൽ ഫെസ്റ്റ് 2022 ന്റെ വിപുലമായ സംഘാടക സമിതി രൂപീകരണം 23-07-2022 വൈകുന്നേരം 4 മണിക്ക് കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുന്നു.

പോയകാലം ഈ കൂട്ടായ്മയ്ക്ക് കരുത്തിന്റെ നേതൃത്വമായി മാറിയവരെയും, ഫെസ്റ്റ് നെഞ്ചേറ്റി വിജയിപ്പിച്ചവരുമടക്കം മുഴുവൻ നാട്ടുകാരും പങ്കെടുക്കണമെന്ന് കടയ്ക്കൽ സാംസ്കാരിക സമിതി അറിയിച്ചു.
