കൊല്ലം: കടയ്ക്കലിലെ സ്വകാര്യ ലോഡ്ജിൽ നിന്നും മയക്കുമരുന്നുമായി ആസ്സാം സ്വദേശി അനിലാണ് പോലീസ് പിടിയിലായത്.
ഇവിടെ റൂമെടുത്തു താമസിച്ചു വരികയായിരുന്നു. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പോലീസ് റൂം റൈഡ് ചെയ്യുകയായിരുന്നു.

എസ് ഐ ഷാനവാസ്, ഗ്രേഡ് എസ്. ഐ ബിനിൽ, എസ് ഐ.ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അനിലിനെ പിടിച്ചത്.
റിപ്പോർട്ട്: സുജീഷ് ലാൽ