കൊല്ലം: കടയ്ക്കൽ ഏറ്റിൻകടവ് പാലക്കട വീട്ടിൽ നിസാമുദീന്റെ വീടിന്റെ മതിലാണ് ഇന്നലെ രാത്രി 11.15 ന് ഒരു സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഇടിച്ചു തകർത്തത്.

മതിലിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു, കൂടാതെ കിണറ്റിനും കെടുപാടുകൾ ഉണ്ട്, കിണറിൽ വച്ചിരുന്ന പമ്പ് സെറ്റും ഇടിയിൽ തകർന്നു.

കടക്കൽ ജംഗ്ഷനിൽ നിന്നും ആൽത്തറമൂട് ഭാഗത്തേയ്ക്ക് പോകുമായിരുന്നു കാർ. ഇടിയുടെ ആഘത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു.കാർ ഓടിച്ചിരുന്ന കടയ്ക്കൽ ആൽത്തറമൂട് സ്വദേശിക്ക് കാര്യമായ പരിക്കുകളൊന്നുമില്ല.
SUMMARY: Kadakkal – Car went out of control and crashed into wall