തിരുവനന്തപുരം: നടി ചിത്രയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അനുശോചിച്ചു. 130 ഓളം തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ച അവർ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു. ഒരു വടക്കൻ വീരഗാഥ, ആറാംതമ്പുരാൻ, അദ്വൈതം തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ചിത്ര ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചിത്രയുടെ നിര്യാണത്തിൽ അവരുടെ കുടുംബത്തിൻ്റെയും സിനിമാ ആസ്വാദകരുടേയും ദുഖത്തിൽ പങ്കു ചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.
