തിരുവനന്തപുരം: തിരുവനന്തപുരം എയർപോർട്ട് ടാക്സി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് കോൺഗ്രസ് വാർഷിക ജനറൽ ബോഡി യോഗം യൂണിയൻ പ്രസിഡന്റും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കുള്ള ഓണക്കോടിയും ബോണസും അദ്ദേഹം വിതരണം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടി തൊഴിലാളികളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. എയർപോർട്ട് ടാക്സി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് കോൺഗ്രസ് വൈസ് പ്രസിഡന്റ് ലാലു ഗോപൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, സംസ്ഥാന കൗൺസിൽ അംഗം ശ്രീവരാഹം വിജയൻ, യൂണിയൻ സെക്രട്ടറി അനിൽകുമാർ, ജോ.സെക്രട്ടറി അഷ്റഫ്, ട്രെഷറർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
