
കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ (KSCA), യൂണിഗ്രാഡ് എഡ്യൂക്കേഷൻ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 45 ദിവസത്തെ സമ്മർ ക്യാമ്പിന്റെ ഭംഗിയാർന്ന സമാപന ചടങ്ങ് 2025 ഓഗസ്റ്റ് 14, വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ബഹ്റൈൻ ദിൽമുനിയയിലെ നദീൻ സ്കൂൾ ക്യാമ്പസിൽ വച്ചു നടക്കുന്നു.
5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി സൃഷ്ടിപരവും വിനോദപരവുമായ നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ചിരുന്ന ഈ ക്യാമ്പിന്റെ വിജയകരമായ സമാപന സമ്മേളനത്തിൽ കുട്ടികളുടെ വിവിധ കലാ പരിപാടികളും ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രധാന ആകർഷണങ്ങൾ:
• ആർട്സ് & ക്രാഫ്റ്റ്സ് പ്രദർശനം – കുട്ടികളുടെ സൃഷ്ടികൾക്ക് വേദി.
• സ്റ്റേജ് പ്രകടനങ്ങൾ – നൃത്തം, സംഗീതം, നാടകാവിഷ്കരണം, കവിതാപാരായണം തുടങ്ങി കുട്ടികളുടെ കലാപ്രകടനങ്ങൾ.
• ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ – ദേശഭക്തിഗാനങ്ങൾ, പ്രത്യേക സാംസ്കാരിക പരിപാടികൾ.
• ബഹുമതി & അനുമോദന ചടങ്ങ് – ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച അധികൃതർക്കും പരിശീലകർക്കും.
• ക്യാമ്പ്ഫയർആഘോഷം – സൗഹൃദവും സന്തോഷവും നിറഞ്ഞ സമാപനം.
