76-ാം റിപ്പബ്ലിക് ദിനം കെ. എസ്. സി. എ (എൻ. എസ്. എസ്. ബഹ്റൈൻ) ആസ്ഥാനത്ത് ആഘോഷിച്ചു.
ഇന്ന് രാവിലെ, 26-1-2025, 6.30-ന് നടന്ന ലളിതമായ ചടങ്ങിൽ പ്രസിഡന്റ്, രാജേഷ് നമ്പ്യാർ പതാക ഉയർത്തി റിപ്പബ്ലിക് ഡേ സന്ദേശം നൽകി. ജനാതിപത്യം ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ മൂല്യങ്ങൾ എന്നും സംരക്ഷിക്കപ്പെടേണ്ടത് ഓരോ ഭാരതീയന്റെയും ചുമതലയാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ജനറൽ സെക്രട്ടറി, അനിൽ പിള്ള, വൈസ് പ്രസിഡന്റ്, അനിൽ യു. കെ., അസിസ്റ്റന്റ് സെക്രട്ടറി, സതീഷ് കെ. സാഹിത്യ വിഭാഗം സെക്രട്ടറി, മനോജ് നമ്പ്യാർ, മെമ്പർഷിപ് സെക്രട്ടറി, അനൂപ് പിള്ള, ലേഡീസ് വിഭാഗം ട്രെഷറർ, ലീബ രാജേഷ്, അംഗം രാധ ശശിധരൻ മറ്റു നിരവധി കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈനിലുള്ള എല്ലാ ഭാരതീയർക്കും റിപ്പബ്ലിക്ക് ദിന ആശംസകൾ അർപ്പിച്ചുകൊണ്ട് പരിപാടികൾ പര്യവസാനിച്ചു.