തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ ഹാജരായി.
കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിന്റെ ഭാഗമായാണ് ശ്രീറാം തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയിൽ ഹാജരായത്. കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ ശ്രീറാം ഹാജരായിരുന്നില്ല. കുറ്റപത്രം വായിക്കുന്നതിനു മുമ്പുള്ള പ്രാഥമിക വാദം കോടതി കഴിഞ്ഞ തവണ കേട്ടു. കഴിഞ്ഞ തവണ ശ്രീറാം കോടതിയില്‍ ഹാജരാകാത്തതിന് കോടതി വാക്കാൽ താക്കീത് നല്‍കിയിരുന്നു. അപകടം സംഭവിച്ചിട്ട് അഞ്ചു വര്‍ഷം പിന്നിട്ടു. മജിസ്ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതി വരെ കേസ് പരിഗണിച്ചെങ്കിലും വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നില്ല. ഇതിനിടയില്‍ കേസില്‍ 2 പ്രതികളുണ്ടായിരുന്നത് ഒന്നായി. രണ്ടാം പ്രതി വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് ശ്രീറാമും വഫയും സഞ്ചരിച്ചിരുന്ന കാറിടിച്ച് ബഷീർ മരിച്ചത്.
Trending
- മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു
- ജനവാസ മേഖലയില്‍ കടുവയും കുട്ടികളും; തലപ്പുഴ നിവാസികള്‍ ആശങ്കയില്‍
- ‘പലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി
- ഷെയ്ൻ നിഗമിന്റെ ‘എൽ ക്ലാസിക്കോ’ വരുന്നു
- ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില്‍ തിരിച്ചെത്തി
- 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം ; രണ്ടാനച്ഛന് അറസ്റ്റില്‍
- ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 മാവോവാദികളെ സുരക്ഷാസേന വധിച്ചു
- എ.ഐ. പ്രതിസന്ധി വര്‍ധിപ്പിക്കും – എം.വി ഗോവിന്ദന്