
മനാമ: ബഹ്റൈനില്‍ വ്യാജ ഓണ്‍ലൈന്‍ പേയ്മെന്റ് സ്ക്രീന്‍ഷോട്ടുകള്‍ വാട്സ്ആപ്പ് വഴി അയച്ചുകൊടുത്ത് പലതവണയായി 7,000 ദിനാറിന്റെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റിലായി.
സ്ക്രീന്‍ഷോട്ടുകള്‍ വിശ്വസിച്ച് ജ്വല്ലറി ജീവനക്കാര്‍ ഇവര്‍ക്ക് സ്വര്‍ണ്ണം നല്‍കുകയായിരുന്നു. ഇതു പലതവണ ആവര്‍ത്തിച്ചപ്പോള്‍ സ്ക്രീന്‍ഷോട്ടുകള്‍ വ്യാജമാണെന്നും പണം ലഭിച്ചിട്ടില്ലെന്നും ജ്വല്ലറി ജീവനക്കാര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്നു നല്കിയ പരാതിയിലാണ് ഇവര്‍ അറസ്റ്റിലായത്.
തുടര്‍നടപടികള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടു.
