
മനാമ: സാഖിറിലെ എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ നടക്കുന്ന ജ്വല്ലറി അറേബ്യ 2025ഉം സെന്റ് അറേബ്യ 2025ഉം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ നൂതന അടിസ്ഥാന സൗകര്യങ്ങളുടെയും ശക്തമായ സംഘടനാ കഴിവുകളുടെയും പിന്തുണയോടെ എല്ലാ മേഖലകളിലുമുള്ള പ്രധാന പരിപാടികളും പ്രദര്‍ശനങ്ങളും വിജയകരമായി സംഘടിപ്പിക്കാനും നടത്താനുമുള്ള ബഹ്റൈന്‍ കഴിവ് തുടര്‍ന്നും പ്രദര്‍ശിപ്പിക്കുമെന്ന് കിരീടാവകാശി പറഞ്ഞു. തുടര്‍ച്ചയായ വിജയത്തിനും മികവിനും മുന്‍ഗണന നല്കുന്ന ദേശീയ അഭിലാഷങ്ങള്‍ക്ക് അനുസൃതമായി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ബഹ്റൈന്‍ പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.


