ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങള്‍ നിയമപരവും നീതിന്യായപരവുമായ സഹകരണം ശക്തിപ്പെടുത്തണമെന്നും ഇതു സംബന്ധിച്ച കരാറുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മൗദ പറഞ്ഞു. ജി.സി.സി. രാജ്യങ്ങളിലെ നീതിന്യായ മന്ത്രിമാരുടെ 34ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.സി.സി. ജുഡീഷ്യല്‍ വിധികള്‍, ഡെപ്യൂട്ടേഷനുകള്‍, വിജ്ഞാപനങ്ങള്‍ എന്നിവ നടപ്പിലാക്കാനുള്ള കരാര്‍ നവീകരിക്കുന്നതിന്റെ ചട്ടക്കൂടിനുള്ളില്‍ വരുന്ന സിവില്‍, ക്രിമിനല്‍ നിയമ സഹകരണം സംബന്ധിച്ച കരാറുകള്‍ക്ക് യോഗം അംഗീകാരം നല്കി. ജുവനൈല്‍ ജസ്റ്റിസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള ദോഹ രേഖയ്ക്ക് യോഗം അംഗീകാരം നല്കി. വിവേചന വിരുദ്ധ നിയമങ്ങള്‍ക്കും വിദ്വേഷ പ്രസംഗ നിയമങ്ങള്‍ക്കും ഏകീകൃത മാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗം അവലോകനം ചെയ്തു.
Trending
- ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം നൽകി.
- വന്‍ അപകടം, ഛത്തീസ്ഗഡില്‍ പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേര് മരിച്ചെന്ന് റിപ്പോര്‍ട്ട്
- ബഹ്റൈന്‍ കോഫി ഫെസ്റ്റിവല്‍ ഞായറാഴ്ച തുടങ്ങും
- പണം വെട്ടിപ്പ്: അക്കൗണ്ടന്റിന്റെ തടവുശിക്ഷ ശരിവെച്ചു
- അഞ്ചാമത് ബഹ്റൈന്‍- ഇന്ത്യ സംയുക്ത ഹൈക്കമ്മീഷന് യോഗം ചേര്‍ന്നു
- വര്‍ക്ക് പെര്‍മിറ്റ് ദുരുപയോഗം: ബഹ്റൈനില്‍ മൂന്നു വിദേശികള്‍ക്ക് തടവുശിക്ഷ
- തെലങ്കാനയിലെ വാഹനാപകടം: ബഹ്റൈന്‍ അനുശോചിച്ചു
- ബഹ്റൈന്‍ ബേയെ മുന്‍നിര കടല്‍ത്തീര ടൂറിസം കേന്ദ്രമാക്കിമാറ്റാന്‍ വിന്ദാം ബീച്ച് ക്ലബ് റിസോര്‍ട്ടിന് തംകീന്റെ പിന്തുണ

