മനാമ: നീതിന്യായ, ഇസ്ലാമികകാര്യ, എൻഡോവ്മെൻറ് മന്ത്രാലയം കഴിഞ്ഞ വർഷം പതിനൊന്ന് പുതിയ ഖുറാൻ കേന്ദ്രങ്ങൾക്ക് കൂടി ലൈസൻസ് നൽകി. ഇതോടെ ബഹ്റൈനിലെ അംഗീകൃത ഖുറാൻ കേന്ദ്രങ്ങളുടെ എണ്ണം 286 ആയി ഉയർന്നുവെന്ന് ഖുറാൻ അഫയേഴ്സ് ഡയറക്ടറേറ്റ് അറിയിച്ചു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മന്ത്രാലയവുമായി ബന്ധമുള്ള 3,000 ജീവനക്കാർ ഖുറാൻ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നു. 30,000 വിദ്യാർത്ഥികൾ ഇവിടെ പഠിപ്പിക്കുന്നുമുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെൻറ് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അലി ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം പഠനം ഓൺലൈനാക്കാൻ തീരുമാനിച്ചു. 93 ശതമാനം ജീവനക്കാരും തങ്ങളുടെ വിദ്യാർത്ഥികളെ ഓൺലൈനിലാണ് പഠിപ്പിക്കുന്നത്.