
പാരീസ്: 2026ലെ പാരീസ് ആര്ബിട്രേഷന് വാരത്തോടനുബന്ധിച്ച് ബഹ്റൈനിലെ അന്താരാഷ്ട്ര തര്‍ക്ക പരിഹാര കൗണ്‍സിലിന്റെ സെക്രട്ടറി ജനറല്‍ പ്രൊഫസര്‍ മാരികെ പത്രാനി പോള്‍സണും ഐ.ഡി.ആര്.സിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡാമിയന്‍ ഹിക്ക്മാനും ബഹ്റൈനിലെ ഗ്ലോബല്‍ ജസ്റ്റിസ് ബേയും (ജി.ജെ.ബി) ലണ്ടനിലെ ഇന്റര്‍നാഷണല്‍ തര്‍ക്ക പരിഹാര കേന്ദ്രവും (ഐ.ഡി.ആര്.സി) ചേര്‍ന്ന് ലണ്ടനിലെ ഐ.ഡി.ആര്.സി. വളപ്പില്‍ ഒരു ഗ്ലോബല്‍ ജസ്റ്റിസ് ബേ ഓഫീസ് സ്ഥാപിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു.
ഫ്രാന്‍സിലെ ബഹ്റൈന്‍ അംബാസഡര്‍ ഇസ്സാം അബ്ദുല്‍ അസീസ് അല്‍ജാസിമിന്റെ സാന്നിധ്യത്തില്‍ വിശിഷ്ട നിയമ, സ്ഥാപന വ്യക്തികള്‍ക്കൊപ്പം പാരീസില്‍ നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പുവെച്ചത്.
ലോകത്തിലെ പ്രമുഖ തര്‍ക്കപരിഹാര കേന്ദ്രങ്ങളിലൊന്നില്‍ ബഹ്റൈന്റെ അന്താരാഷ്ട്ര സാന്നിധ്യമായി പുതിയ ഓഫീസ് പ്രവര്‍ത്തിക്കും. ആഗോള നിയമ ആവാസവ്യവസ്ഥയില്‍ ഗ്ലോബല്‍ ജസ്റ്റിസ് ബേയെ കൂടുതല്‍ ഉറപ്പിക്കുന്നതിനൊപ്പം മദ്ധ്യസ്ഥത, ബദല്‍ തര്‍ക്ക പരിഹാര മേഖലകളില്‍ ബഹ്റൈനും ലണ്ടനും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.


