കൊച്ചി: നഗരത്തിന്റെ തിലകക്കുറിയായ മെട്രോ റെയിലിനോട് അനുബന്ധിച്ച് പുറത്തിറക്കിയ മെട്രോ കണക്ട് ബസില്‍ ഒരുക്കിയിരിക്കുന്നത് മികച്ച സൗകര്യങ്ങള്‍. ബസിന്റെ സര്‍വീസുകള്‍ അടുത്ത മാസം ആരംഭിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതിന്റെ പരീക്ഷണയോട്ടം നടക്കുകയായിരുന്നു.ആലുവ- നെടുമ്പാശേരി എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളജ്, ഹൈക്കോര്‍ട്ട്-എം.ജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍ മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്ര പാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര ചാര്‍ജ്15 ഇലക്ട്രിക് ബസുകളാണ് ഫീഡര്‍ സര്‍വീസിനായി ഉപയോഗിക്കുന്നത്. ഫീഡര്‍ ബസുകളുടെ സര്‍വീസ് കൂടി ആരംഭിക്കുന്നതോടെ മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിലും വന്‍ കുതിപ്പാണ് കെഎംആര്‍എല്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരമാണ് കൊച്ചി മെട്രോ ഫീഡര്‍ ബസുകള്‍ വാങ്ങിയത്. കൊച്ചി മെട്രോയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ബുദ്ധിമുട്ടുന്ന താരതമ്യേന ഗതാഗതം കുറവുളള പ്രദേശങ്ങളിലാണ് പ്രധാനമായും ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തുക.കൊച്ചി മെട്രോ സ്റ്റേഷനുകളിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും മെട്രോ സര്‍വീസ് ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഫീഡര്‍ ബസ് സര്‍വീസ് കൊണ്ടുള്ള ഗുണം. ദൂരെ സ്ഥലങ്ങളില്‍ നിന്ന് കൊച്ചിയിലത്തി നഗരത്തില്‍ നിന്ന് ദൂരെ സ്ഥലങ്ങളിലേക്ക് പോകേണ്ടവരേയും ഫീഡര്‍ സര്‍വീസുകള്‍ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. മികച്ച സൗകര്യങ്ങളുളള 32 സീറ്റുകളുള്ള വോള്‍വോ-ഐഷര്‍ ഇലക്ട്രിക്ക് ബസുകളാണ് ഫീഡര്‍ സേവനത്തിനായി വിനിയോഗിക്കുന്നത്.യുപിഐ പേമെന്റ് സൗകര്യംഏറ്റവും സുഖകരമായ യാത്രയ്ക്ക് കൊച്ചി മെട്രോ റെയിലിലേതിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് ഇ ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 33 സീറ്റുകളാണ് ബസിലുള്ളത്. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവടങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍. ഡിജിറ്റല്‍ പേ്മെന്റ് വഴിയാണ് ടിക്കറ്റിംഗ്. കാഷ് ട്രാന്സാക്ഷന് സൗകര്യവും ഒരുക്കിയിട്ടുണ്ട്. യുപിഐ വഴിയും റുപേ ഡെബിറ്റ് കാര്‍ഡ്, കൊച്ചി വണ്‍ കാര്‍ഡ് എന്നിവ വഴിയും പേമെന്റ് നടത്താം.
Trending
- ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; ഇന്ത്യയെ പ്രതിനിധീകരിച്ച് എസ് ജയ്ശങ്കർ പങ്കെടുക്കും
- എട്ട് പേർക്കെതിരെ കേസ്, മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു
- വീടിന് വില 10 ലക്ഷം രൂപ മാത്രം, കറണ്ടിനും വെള്ളത്തിനും ജന്മത്ത് പണം നൽകേണ്ട; ഉള്ളിലും പുറത്തും നിറയെ എഐ
- പരിശോധിച്ചതിൽ പകുതിയോളം പേർക്കും രോഗസാദ്ധ്യത, കൂടുതലും കാൻസറിന്
- ഖാലിദ് ബിൻ ഹമദ് എൻഡുറൻസ് റേസ്; ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു
- ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങി; സ്പേഡെക്സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായി.
- വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി, സ്വകാര്യദൃശ്യങ്ങൾ പകർത്തി 41.52 ലക്ഷം തട്ടിയെടുത്തു, യുവതിയും സുഹൃത്തും പിടിയിൽ
- ഇന്ത്യൻ സ്കൂൾ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നുപ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന് നടക്കും