തിരുവനന്തപുരം: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ശ്രീകാര്യം കട്ടേല ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. 13,000 രൂപ ഹോണറേറിയം ലഭിക്കും. എസ്.എസ്.എല്‍.സി/ തത്തുല്യം, കേരള നഴ്സ് അന്റ് മിഡ്വൈഫ്സ് കൗണ്‍സിലിന്റെയോ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെയോ അംഗീകാരമുള്ള ആക്സിലറി നഴ്സ് മിഡ്വൈഫറി സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സ് ആന്റ് മെഡിക്കല്‍ കൗണ്‍സിലിന്റെ ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 18 മുതല്‍ 44 വയസു വരെയാണ് പ്രായപരിധി. പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ പട്ടികജാതി വിഭാഗക്കാരെ പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 15 രാവിലെ 11 മണിക്ക് സ്കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് സീനിയര്‍ സുപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2597900.